Monday, 23 March 2015

ഗൃഹാതുരത്ത്വം

First of all , I would like to apologize for all the mistakes that follows in this post.......its been 6 or 7 years since I wrote something in Malayalam and it is a bit rusty. This font also is not favoring me well , so , you get the point..:)

എല്ലാ കൊല്ലവും സ്കൂള്‍ അടക്കുന്ന സമയത്ത് എല്ലാം കെട്ടി പെറുകി ഒരു പോക്കുണ്ട് – പാലക്കാട്ട് അമ്മയുടെ തറവാടിലേക്ക്. അതു പറയുമ്പൊ പുറത്തു ചുറ്റി അടിക്കാന്‍ പ്ലാന്‍ ഇടുന്ന എന്‍റെ സ്വന്തം കൂട്ടുകാരുടെ മുഖം തേനിച്ച കുത്തിയ പോലെ വീര്‍ക്കും. എന്നിട്ടു ചോദിക്കും എന്തു നിധി കട്ടയാണ്ണ്‍ അവിടെ ഒളിപ്പിച്ചുട്ടുളത്‌ എന്ന്. ആ ചോദ്യത്തിന് ഒരു പുഞ്ചിരി അല്ലാതെ ഞാന്‍ എന്തു പറയാനാണ്?

മാര്‍ഗശ്ശേരി – അമ്മേടെ തറവാടിന്‍റെ പേര് അതായിരുന്നു. ചെറിയ കുട്ടിയാവുമ്പോ ഒരുപാടു കൌതുകങ്ങള്‍ ഒളിപ്പിച്ച ഒരു വലിയ വീട്. അത് ഇനി തൊടിയില്ലെ മുത്തശ്ശി പാറ ആയാല്ലും , അപ്പൂപ്പന്‍ താടി ആയാല്ലും , ഒരുപാട് ഓര്‍മ്മകള്‍ നിറഞ്ഞ സ്ഥലം. മുറ്റത്തെ വലിയ മാവിലെ വയലറ്റ് നിറത്തിലുള്ള പൂവിന്‍റെ വള്ളിയില്ല് നിന്ന് കൊഴിഞ്ഞു വീണ പൂക്കള്‍ കൊണ്ട് കീരീടം ഉണ്ടാക്കിയതാണോ , അതൊ മച്ചിന്‍റെ മുന്‍പില്‍ നിന്ന്‌ ഭഗവതിയുടെ പൂജക്ക് കളമെഴുതുന്നത് അത്ഭുതത്തോടെ നോക്കി നിന്നതാണോ എന്നറിയില്ല . കനാലില്ലെ വെള്ളത്തിന്‍റെ കുത്തൊഴുക്ക് ജനാലയുടെ മറവില്‍ നിന്ന് പാളി നോക്കിയതാണോ എന്നറിയില്ല. ഒരുപാടു മരങ്ങളും പാല പൂവിന്‍റെ മണ്ണവും നിറഞ്ഞ സര്‍പ്പക്കാവ് മനസ്സില്‍ നിറച്ച ഭീതി ചെറുതൊന്നുമല്ല.

കാലം കഴിഞ്ഞപ്പോള്‍ 64 ആള്‍ക്കാര്‍ പണ്ടു താമസിച്ചിരുന്ന തറവാട്ടില്‍ ഒരാള്‍ മാത്രമായി. ഈ എം. ടി. ടെ നാല്ലുകെട്ടില്ലെ അവസ്ഥ. പൊടി പിടിച്ചു കിടക്കുന്ന വലിയ വരാന്തയും ഒരുപാടു ചപ്പില്ലകള്‍ വീണു കിടക്കുന്ന നടുമുറ്റവും ആണു ഇപ്പോള്‍ ചെന്നു കേറിയാല്‍ കാണുക. ഒഴിഞ്ഞു കിടക്കുന്ന തൊഴുത്തും , ആരും ആടാത്ത ഒരു ഊഞ്ഞാല്ലും നിറഞ്ഞ സങ്കടത്തോടെ മാത്രമെ നോക്കാന്‍ സാധിക്കുകയുള്ളു. 

അമ്മാമ്മേടെ കട്ടിന്‍റെ ചുവട്ടില്‍ ഒള്ളിപിച്ച വളപൊട്ടുകള്ളും മയില്‍പീലിയും വീണ്ടും നോക്കുന്ന സമയത്ത്‌ എവിടെ നിന്നോ ഒരു സങ്കടം ഓടി വരും. പഴയ പുസ്തകത്തിന്‍റെ മണവും അതില് ഞാന്‍ ഒളിപ്പിച്ച ഒരുപാടു ഓര്‍മ്മകളും , ഇന്നത്തെ സായിപ്പിന്‍റെ ഭാഷയില്‍ feel of "Deja-vu" തരുന്നതാണ്. പക്ഷെ ഈ യാന്ത്രികമായ ലോകത്ത് ഫേസ്ബുക്കും, ഗൂഗില്ലും ശരണം എന്നു പറയുന്ന സുഹൃത്തുക്കല്ലോട് ഒരു പുഞ്ചിരി അല്ലാതെ എനിക്കു എന്താണു പറയാനുള്ളത്????


No comments:

Post a Comment